ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. വൈകീട്ട് 7.30 ന് മുംബൈയിലാണ് വച്ചാണ് മത്സരം നടക്കുക. ഇന്നലെ ചെന്നൈക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകര്‍പ്പന്‍ ജയമാണ് നേടിയത്. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് വിജയം നേടയിത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 5വിക്കറ്റ് നഷ്ടത്തിൽ 169 റണ്‍സ് നേടിയപ്പോള്‍, ഗുജറാത്ത് ഒരു പന്ത് ബാക്കിനിൽക്കെ വിജയ ലക്ഷ്യം നേടി. സീസണിലെ ചെന്നൈയുടെ അഞ്ചാം തോല്‍വിയും ടൈറ്റന്‍സിന്റെ അഞ്ചാം ജയവുമാണ് ഇത്. അതേസമയം സൺറൈസേഴ്സ്-പഞ്ചാബ് മത്സരത്തിൽ ഹൈദരാബാദ് നാലാം ജയം സ്വന്തമാക്കി. ഏഴു വിക്കറ്റിനാണ് ഹൈദരാബാദ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്.
English Summary; IPL; Rajasthan Royals will take on Kolkata Knight Riders today
You may also like this video