Site iconSite icon Janayugom Online

കല്ലട ജലസേചനപദ്ധതി സംരക്ഷിക്കണം: കിസാൻ സഭ

കല്ലടജലസേചനപദ്ധതിയുടെ സംരക്ഷണം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ 11ന് കൊട്ടാരക്കര കെഐപി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. 1961 പദ്ധതി അനുമതി വാങ്ങി നിർമ്മാണം ആരംഭിച്ച കല്ലട ജലസേചന പദ്ധതി വലിയ ജനപങ്കാളിത്തത്തോടെ കേരളത്തിൽ പൂർത്തീകരിച്ച ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ്. പദ്ധതിയുടെ സംരക്ഷണത്തിനുള്ള സഹായം ലഭ്യമാക്കണം എന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
പദ്ധതിയുടെ മുന്നോട്ട് പോക്കിനായി ആവശ്യമായുള്ള ഫണ്ട് കാലാകാലങ്ങളിൽ ലഭിക്കാതെ വരികയും പദ്ധതിയുടെ ഏരിയയിലുള്ള ഓഫീസുകളിൽ പലതും നിർത്തലാക്കുകയും ഉദ്യോഗസ്ഥരെ പരിമിതപ്പെടുത്തുകയും ചെയ്തതുവഴി പദ്ധതിക്ക് യാതൊരുസംരക്ഷണവും ഇല്ലാത്ത അവസ്ഥയിലായി മാറിയിട്ടുണ്ട്.
മാർച്ച് കിസാൻ സഭയ അഖിലേന്ത്യാ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യുമെന്ന് സംരക്ഷണ സമിതി ചെയർമാൻ പി എസ് സുപാൽ എംഎല്‍എയും ജനറൽ കൺവീനർ എ പി ജയനും അറിയിച്ചു. മാർച്ചിന് മുന്നോടിയായി താലൂക്ക് തല ജനകീയ കൺവൻഷനുകളും ചേർന്നിരുന്നു.

Exit mobile version