തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക പ്രസ്ഥശാലയുടെ പ്രഥമ കുമാരനാശാൻ പുരസ്കാരം കവി പി കെ ഗോപിക്ക് മന്ത്രി ജെ ചിഞ്ചുറാണി സമ്മാനിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് സമ്മാനിച്ചത്. ഗ്രന്ഥശാല രജത ജൂബിലി സുവനീർ പ്രകാശനം, ഗിന്നസ് റെക്കോഡ് നേടിയ സാഹസിക നീന്തൽ താരം ഡോൾഫിൻ രതീഷിനെ ആദരിക്കൽ, ആസാദ് ആശിർവാദിന്റെ കവിതാ സമാഹാരം നേർകാഴ്ചയുടെ പ്രകാശനം എന്നിവയും മന്ത്രി നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ഡോ. ജാസ്മിൻ അധ്യക്ഷയായി. സ്ഥാപക അംഗങ്ങളുടെ ഛായാചിത്രങ്ങൾ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി സുകേശൻ അനാച്ഛാദനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ സുവനീർ ഏറ്റുവാങ്ങി. ഗ്രന്ഥശാല നടപ്പിലാക്കുന്ന ‘അതിജീവനം’ ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ് ഇന്ദുലേഖ, കൗൺസിലർമാരായ പി പുഷ്പാംഗദൻ, എസ് സിംലാൽ, ടി പി സലിംകുമാർ, ഗ്രന്ഥശാലാ സെക്രട്ടറി ആൾഡിൻ ടി എം, മായാശ്രീകുമാർ, ആസാദ് ആശിർവാദ്, ബിജു തുറയിൽക്കുന്ന്, അനിൽ ചൂരയ്ക്കാടൻ, രഗേഷ് ശ്രീനിവാസൻ, സന്തോഷ് ശിവാനന്ദ്, ഷീല, ജോസ് തട്ടാരത്ത്, മേബിൾ റെക്സി എന്നിവർ സംസാരിച്ചു. കാഥികൻ ചവറ തുളസി പുസ്തക പരിചയം നടത്തി.