Site icon Janayugom Online

കേരളത്തിലെ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ: മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിലെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാണെന്നും ഇന്ത്യയ്ക്കാകെ മാതൃകയാണ് കേരള വിദ്യാഭ്യാസ രംഗമെന്നും മന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. മാവടി ഗവ. എൽപിഎസ് നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയുകയായിരുന്നു. അദ്ദേഹം. കേരളത്തിലാകമാനമുള്ള 13,300 എയ്ഡഡ്, സർക്കാർ വിദ്യാലയങ്ങൾക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങൾ ഇതിനോടകം തന്നെ അച്ചടിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ നേട്ടം തന്നെയാണെന്നും മന്ത്രി പറഞ്ഞു. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാർ അധ്യക്ഷത വഹിച്ചു. എൻഡോവ്മെന്റുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേൽ നിർവഹിച്ചു. വിരമിക്കുന്ന കുളക്കട എഇഒ നളിനി ടീച്ചറെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹർഷകുമാർ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ രശ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ ഗോപകുമാർ, ബ്ലോക്ക് മെമ്പർമാരായ എ അജി, രഞ്ജിത്ത് എസ്, വാർഡംഗങ്ങൾ, എസ്എംസി ചെയർമാൻ എൻ ബാലചന്ദ്രൻപിള്ള, പിടിഎ പ്രസിഡന്റ് അനിൽകുമാർ എസ് എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ എൻ ഉദയകുമാർ സ്വാഗതവും സി ജി ശശികുമാർ നന്ദിയും പറഞ്ഞു.

Exit mobile version