പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പന്നിഫാം നടത്തി അതിന്റെ മറവിൽ അശാസ്ത്രീയമായി മാലിന്യം സംസ്കരിക്കുന്ന സ്ഥാപനത്തിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ.
ഇളമാട്, ഇടത്തറപ്പണ കവലക്കപ്പച്ച റോഡിൽ തോട്ടം മുക്കിൽ വർഷങ്ങളായി നടത്തുന്ന പന്നി ഫാമിനെതിരെയാണ് നാട്ടുകാരുടെ പരാതിയിന്മേൽ നടപടി സ്വീകരിച്ചത്.
തുടർന്ന് അനധികൃതമായി കൂട്ടിയിട്ടിരിരിക്കുന്ന അറവ് മാലിന്യം ഉൾപ്പടെ ഉള്ളവ അടിയന്തിരമായി നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടു. ഫാമിലെ ഉടമയുടെ പുരയിടത്തിലാകെ വലിയ കുഴികളുണ്ടാക്കി മാലിന്യം കുഴിച്ചിടുകയാണെന്ന് സമീപവാസികൾ പറയുന്നു. നാട്ടുകാർ അറുപത്തി അഞ്ചോളം പേരടങ്ങുന്ന ആളുകളുടെ ഒപ്പ് ശേരിച്ചുകൊണ്ടാണ് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്. സമീപ പ്രദേശത്തെ കിണറുകളിലെ വെള്ളം കുടിക്കാനോ, കുളിക്കാനോ, വസ്ത്രം കഴുകാനോ കഴിയുന്നില്ല എന്നാണ് പ്രദേശ വാസികൾ പറയുന്നത്.
പന്നിഫാം നടത്തുമ്പോൾ ഉണ്ടാകുന്ന മാലിന്യം സംസ്കരിക്കാനുള്ള യാതൊരുവിധമായ നടപടികളും ഫാം ഉടമ നടത്തിയിട്ടില്ല. ഫാമിനോട് ചേർന്ന് പ്രത്യേകമായ ഒരുക്കിയ സ്ഥലത്ത് മാലിന്യം ശേഖരിച്ച് വെച്ചിരിക്കുന്നതായും പഞ്ചായത്ത് അധികൃതർ കണ്ടെത്തി. പഞ്ചായത്ത് സെക്രട്ടറി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മെഡിക്കൽ ഓഫീസർ, വാർഡ് മെമ്പർ എന്നിവരുടെ നാതൃത്വത്തിലാണ് പരിശോധന നടത്തിയത്.