പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ അഗ്രി സ്മാർട്ട് വില്ലേജ് ആരംഭിക്കുന്നു. രൂപീകരണ യോഗം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ഹൈലാൻഡ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കമ്പനി ചെയർമാൻ ബിജു കെ മാത്യു അധ്യക്ഷനായി. കമ്പനി ഡയറക്ടർമാരായ സി ബാൾഡുവിൻ, ആർ വിജയൻ, കെ എൻ ശാന്തിനി, ജയപ്രകാശ് പി കെ, സന്ദീപ് വി, ടൈറ്റസ് സെബാസ്റ്റ്യൻ, ആർ രാധാകൃഷ്ണൻ നായർ, സി ഇ ഒ അഖിൽ ജി ആർ, അമ്പലക്കര അനിൽ കുമാർ, മാധ്യമപ്രവർത്തകൻ ഷമ്മി പ്രഭാകർ എന്നിവർ സംസാരിച്ചു.
എഴുകോൺ പുളിയിറയിൽ മൂന്നര ഏക്കർ സ്ഥലത്താണ് കമ്പനിയുടെ നേതൃത്വത്തിൽ അഗ്രോ പാർക്ക് യഥാർത്ഥമാകുന്നത്. ആധുനിക കാലാവസ്ഥ നിയന്ത്രിത സംഭരണികൾ, ഫാം സ്കൂൾ, ഹൈടെക് നഴ്സറി, ടിഷ്യൂകൾച്ചർ ലാബ്, അഗ്രോ ഫാർമ, പശു ആട് കോഴി എന്നിവയെ ആധുനികരീതിയിൽ വളർത്തുന്ന ഫാമുകൾ, ഹാച്ചറികൾ, ഫാം ടൂറിസം എന്നിങ്ങനെയുള്ള കാർഷികമേഖലയിലെ നൂതന ആശയങ്ങൾ കോർത്തിണക്കിയാണ് പാലരുവി അഗ്രോ പാർക്ക് നിലവിൽ വരുന്നത്.