Site icon Janayugom Online

പ്രകൃതി ചൂഷണത്തിനെതിരെ കവിത ചൊല്ലി മരം നട്ടു പ്രതിഷേധം

കച്ചേരി ജംഗ്ഷന് സമീപം പോസ്റ്റ് ഓഫീസിനു എതിർ ഭാഗത്ത് പുറമ്പോക്കിൽ നിന്ന മാവ് നശിപ്പിക്കാനുള്ള സാമൂഹ്യവിരുദ്ധ ശ്രമത്തിൽ പ്രതിഷേധിച്ചു കൊട്ടാരക്കര മുൻസിപ്പാലിറ്റി ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധകൂട്ടായ്മ നടത്തി. കവി കുരിപ്പുഴ ശ്രീകുമാർ പ്രകൃതിചൂഷണത്തിനെതിരെ കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. തണൽ മരത്തെ കൊല്ലാൻ ശ്രമിച്ച ദുഷ്ട ശക്തികൾക്കു എതിരെ നടപടി ഉണ്ടാകണമെന്നും തണൽ മരങ്ങളെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മൂന്ന് തൈമാവുകൾ നട്ടു.
യോഗത്തിൽ നഗരസഭ ചെയർമാൻ എ ഷാജു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അനിത ഗോപകുമാർ, കെ എസ് ഇന്ദുശേഖരൻ നായർ, വി ഫിലിപ്പ്, നീലേശ്വരം സദാശിവൻ, പെരുകുളം സുരേഷ്, തുടങ്ങിയവർ പങ്കെടുത്തു. റവന്യൂ സംഘം സ്ഥലം സന്ദർശിച്ചു മാവ് നിൽക്കുന്ന പുറമ്പോക്ക് സ്ഥലം അളന്നു തിട്ടപ്പെടുത്തിയിരുന്നു.

Exit mobile version