Site iconSite icon Janayugom Online

ബസ് സർവ്വീസ് പുനരാംരംഭിക്കണമെന്ന ആവശ്യം ശക്തം

പത്തനാപുരം കെഎസ്ആർടിസിടിസി ഡിപ്പോയിൽ നിന്നും കുകുംചേരി വരിക്കോലിക്കൽ ജംഗ്ഷൻ, സർക്കാർ ആയുർവേദ ഡിസ്പെൻസറി, പാങ്ങോട്, പാവുമ്പാക്കട, മൂന്നാംമല, ചീവോട്, നല്ല കുളം, വെട്ടിതിട്ട വഴി പുനലൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവ്വീസ് പുനരാരംഭിക്കാനുള്ള നടപടി കൈകൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കടയ്ക്കാമൺ, കിഴക്കേമുറി, ചേകം, ചെന്നില മൺ, മൂന്നാം മല,എലിക്കാട്ടൂർ ചീവോട്, നല്ലകുളം, വെട്ടി തിട്ട, വൻമള, മുക്കടവ് തുടങ്ങിയ പ്രദേശത്തുള്ളവർക്ക് കമുകും ചേരിയിൽ പ്രവർത്തിക്കുന്ന ആയൂർവേദ ആശുപത്രിയിൽ എത്തിച്ചേരാൻ ബസ് സർവീസ് ഗുണകരമാകും. നിലവിൽ സമാന്തര സർവീസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കടയക്കാമൺ ചേകം ഭാഗത്ത് നിന്നും മറ്റും ആയുർവേദ ആശുപത്രിയിൽ എത്തുന്നതിന് ഓട്ടോ ചാർജ്ജ് 200 രൂപ വരെ നല്കേണ്ട അവസ്ഥയാണിള്ളത്. ബസ് സർവ്വീസ് തുടങ്ങിയാൽ ആശുപത്രിയിലെ ജീവനക്കാർക്കും സ്കൂൾ കോളജ് വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കും ഏറെ പ്രജോയനകരമായിരിക്കും. ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപെട്ട് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version