Site icon Janayugom Online

മൂന്ന് കവിതകൾ

വികസനം
********”**
വികസനം
മാന്തിയ കുഴിയിൽ
നെഞ്ചത്തടിച്ചു കരഞ്ഞ
എത്ര നിലവിളികളാണ്
മൂടപ്പെട്ടത്

കട്ടിൽ

******
നിദ്രയെ
നിത്യവും
നാലു കാലിൽ ചുമക്കുന്ന
മുറിച്ച തണലിന്റെ
മുറിയിലെ തണലായ
മരത്തിന്റെ
പേര് ചോദിച്ചോ? 

പുസ്തകം
***********
സ്വയം വായിച്ചാൽ
കീറി കളയേണ്ട
താളുകൾ കാണാം…

Exit mobile version