കൊല്ലം റൂറൽ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടേയും, ചൈൽഡ് ലൈൻ കൊല്ലത്തിന്റെയും നേതൃത്വത്തിൽ റൂറൽ ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കായി പൊക്സോ നിയം, ബാലനീതി നിയമം, ശിശു മന:ശാസ്ത്രം എന്നീ വിഷയങ്ങളെക്കുറിച്ച് പരിശീലന പരിപാടി നടത്തി. കൊട്ടാരക്കര വനിതാ സെൽ കോൺഫറൻസ് ഹാളിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാജശ്രീ പി ആർ ഉദ്ഘാടനം ചെയ്തു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ ബി രവി അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫയർ കമ്മറ്റി ജില്ലാ ചെയർമാൻ അഡ്വ. കെ പി സജിനാഥ് മുഖ്യാതിഥിയായി. ചെൽഡ് ലൈൻ ജില്ലാ കോ ഓർഡിനേറ്റർ എബ്രഹാം. സി സ്വാഗതവും, റൂറൽ എഎസ് പി എസ് മധുസൂദനൻ നന്ദിയും പറഞ്ഞു.
ജോൺ കെ ലൂക്കോസ്, അഡ്വ. വിനോദ് മാത്യൂ വിൽസൺ, കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ശ്രീരാജ് എസ് എന്നിവർ ക്ലാസുകൾ നയിച്ചു.