സിഎസ്ബി ബാങ്ക് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ ജീവനക്കാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സിഎസ്ബി മുഖത്തല ബ്രാഞ്ച് ഉപരോധം എഐടിയുസി ജില്ലാ സെക്രട്ടറി ജി ബാബു ഉദ്ഘാടനം ചെയ്തു. സിപിഐ മുഖത്തല മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം സജീവ്, ലോക്കൽ കമ്മിറ്റി അംഗം ആർ ഹരീഷ്, വിജയൻ, കൃഷ്ണൻകുട്ടി, വിജിൻ, സിപിഎം നേതാക്കളായ എ സുകു, അപ്പുകുട്ടൻ പിള്ള എന്നിവർ നേതൃത്വം നൽകി.