റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 16 ഇന്ത്യക്കാരെ കാണാതായെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് 126 കേസുകളാണുള്ളതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇതില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 16 പേരെ കാണാനില്ല. 96 പേരെ സൈന്യത്തില്‍ നിന്ന് മോചിപ്പിച്ച് രാജ്യത്തേക്ക് തിരികെയെത്തിച്ചു. യുദ്ധത്തിനിടെ പരിക്കേറ്റ് മോസ്കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മലയാളി, ബിനിലിന്റെ മൃതദേഹം ഉടന്‍ സ്വദേശത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായ 16 ഇന്ത്യക്കാരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഇവരെ കാണാതായി എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ജയ്സ്വാള്‍ പറഞ്ഞു.
റഷ്യന്‍ കൂലിപ്പട്ടാളത്തിലെ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

