കാസർഗോഡ് ബേളൂരിൽ 135 കിലോ ചന്ദനമുട്ടി പിടികൂടി. പൂതങ്ങാനം പ്രസാദിന്റെ വീട്ടിൽ നിന്നാണ് വനം വകുപ്പ് നടത്തിയ പരിശോധനയിൽ ചന്ദനമുട്ടികൾ കണ്ടെത്തിയത്. അഞ്ച് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. ചന്ദനം കടത്താൻ ഉപയോഗിച്ച 2 കാറുകളും കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതിയായ ഷിബു രാജിനെ തന്റെ മൂന്നാം മൈലിലെ കടയുടെ മുന്നിൽ വെച്ച് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.