77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ മുൻ ടെന്നീസ് താരം വിജയ് അമൃത്‌രാജ് പദ്മഭൂഷൺ ബഹുമതി. ഇന്ത്യൻ പുരുഷ ടീം മുൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ച ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനും പദ്മശ്രീ ബഹുമതി. കായികരംഗത്തുനിന്ന് ഒൻപത് പേർക്കാണ് പദ്മ ബഹുമതികൾ ലഭിച്ചത്. ബൽദേവ് സിങ്, ഭഗവൻദാസ് റയ്ക്വാർ, കെ പജനിവേൽ, പ്രവീൺ കുമാർ, ഹോക്കി താരം സവിത പൂനിയ, അന്തരിച്ച ജോർജിയൻ ഗുസ്തി പരിശീലകൻ വ്‌ളാദിമിർ മെസ്റ്റ്വിരിഷ്‌വി എന്നിവര്‍ക്കും പദ്മശ്രീ ലഭിച്ചു.
2026 പത്മ പുരസ്കാരം; തിളങ്ങി കായികതാരങ്ങളും

