പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമ സുന്ദരൻ (65) ആണ് റിയാദ് സുലൈയിലെ താമസസ്ഥലത്ത് മരിച്ചത്. 38 വർഷമായി ഇദ്ദേഹം പ്രവാസിയാണ്. അവിവാഹിതനായ സോമ സുന്ദരൻ 25 വർഷമായി അവധിയെടുത്ത് നാട്ടില്‍ പോയിട്ടില്ല.
അടുത്ത മാസം നാട്ടിൽ പോകാനിരിക്കെയാണ് മരണം. പരേതരായ നായാടി മന്നത്ത്, ദേവു എന്നിവരുടെ മകനാണ്. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സുഹൃത്ത് സലീലും സഹായത്തിനായി കെഎംസിസി റിയാദ് വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ വെൽഫെയർ വളണ്ടിയർമാരും രംഗത്തുണ്ട്.

