ഐ സി സി അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ എല്ലാ അംഗങ്ങൾക്കും 40 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ട്വിറ്ററിലൂടെ ബി സി സി ഐ സെക്രട്ടറി ജെയ്ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ആന്റിഗ്വയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ അഞ്ചാം കിരീടത്തിൽ സ്വന്തമാക്കിയത്.
190 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഇംഗ്ലണ്ടിനെ 6 വിക്കറ്റ് നഷ്ടത്തിൽ 14 പന്ത് ബാക്കി നിൽക്കെയായിരുന്നു ഇന്ത്യ മറികടന്നത്. സപ്പോർട്ട് സ്റ്റാഫിലെ എല്ലാ അംഗങ്ങൾക്കും 25 ലക്ഷം രൂപ നൽകുമെന്നും ജെയ്ഷാ വ്യക്തമാക്കി. മികച്ച ടീമിന് പാരിതോഷികം പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും ടീമംഗങ്ങൾ അഭിമാനം കൊള്ളിച്ചുമെന്നും ജെയ്ഷാ ട്വീറ്റ് ചെയ്തു. അണ്ടർ 19 ടീമിന്റെ പ്രയത്നങ്ങൾ വിലമതിക്കാനാകാത്തതാണെന്നും ഈ ക്യാഷ് അവാർഡ് ഒരു ടോക്കൺ മാത്രമാണെന്നും ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആശംസിച്ചു.
English Summary:40 lakh prize money for all members of the Under-19 Cricket World Cup winning team: BCCI
You may also like this video