Site iconSite icon Janayugom Online

5ജി സ്പെക്ട്രം: ആദ്യദിനം 1.45 ലക്ഷം കോടി

5g5g

5ജി സ്പെക്ട്രം ലേലത്തിന്റെ ആദ്യ ദിനം 1.45 ലക്ഷം കോടിയുടെ വില്പന. പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ രീതിയുള്ള പ്രതികരണമാണ് ലേലത്തിന്റെ ആദ്യദിനത്തില്‍ ലഭിച്ചത്. രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണിവരെ നീണ്ട നടപടികളില്‍ നാല് റൗണ്ടുകളാണ് പൂര്‍ത്തിയായത്. അഞ്ചാം റൗണ്ട് ഇന്ന് ആരംഭിക്കും.
റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, അഡാനി ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. 20 വര്‍ഷത്തെ കാലാവധിയില്‍ 72097.85 മെഗാഹെര്‍ട്സ് സ്പെക്ട്രമാണ് ലേലം ചെയ്യുക. സ്പെക്ട്രത്തിന് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില പ്രകാരം ലേലത്തിലൂടെ 4.3 ലക്ഷം കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ മാസം അവസാനത്തോടെ ലേലം പൂര്‍ത്തിയാകും.

Eng­lish Sum­ma­ry: 5G spec­trum: 1.45 lakh crore on first day

You may like this video also

Exit mobile version