Site iconSite icon Janayugom Online

6.30; 14-ാം തവണയും ലോക റെക്കോഡ് തിരുത്തി ഡുപ്ലാന്റിസ്

പോള്‍ വോള്‍ട്ടില്‍ ലോക റെക്കോഡ് കുറിച്ച് സ്വീഡീഷ് താരം അര്‍മാന്‍ഡ് ഡുപ്ലാന്റിസ്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഡുപ്ലാന്റിസ് 6.30 മീറ്റർ ചാടിയാണ് സ്വന്തം ലോക റെക്കോഡ് തിരുത്തിക്കുറിച്ചത്. ഓഗസ്റ്റിൽ ബുഡാപെസ്റ്റിലെ ഗ്യുലായ് ഇസ്ത്വാൻ മെമ്മോറിയലിൽ 6.29 മീറ്ററര്‍ ചാടിയതാണ് ഇതിന് മുമ്പത്തെ മികച്ച പ്രകടനം. 

ഫെബ്രുവരിയിൽ ക്ലെർമോണ്ട്-ഫെറാൻഡിൽ 6.27 മീറ്ററും ജൂണിൽ സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ 6.28 മീറ്ററും സ്കോർ ചെയ്ത ഡുപ്ലാന്റിസിന്റെ 2025 ലെ നാലാമത്തെ റെക്കോർഡാണിത്.ഗ്രീസിന്റെ ഇമ്മാനോയുൾ കരാലിസ് 6.00 മീറ്റർ ഉയരത്തില്‍ ചാടി വെള്ളിയും ഓസ്ട്രേലിയയുടെ കുർട്ടിസ് മാർഷൽ 5.95 മീറ്റർ ദൂരം ചാടി വെങ്കലവും നേടി.

Exit mobile version