ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍. 18 പൈസ ഇടിഞ്ഞ് 79.99 ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ വിദേശ കറന്‍സികളുമായുള്ള വിനിമയത്തില്‍ ഡോളര്‍ 24 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ബുധനാഴ്ച രൂപയുടെ വില 22 പൈസ ഇടിഞ്ഞ് 79.81 എന്ന നിലയില്‍ എത്തിയിരുന്നു. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ 80 രൂപയിലേറെ നല്‍കിയാണ് ഡോളറിന്റെ വിനിമയം നടത്തുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ആഗോളവിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ യൂറോ അടക്കമുള്ള കറന്‍സികളിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ സാഹചര്യം തുടര്‍ന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82 വരെ താഴുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
മൊത്തവില പണപ്പെരുപ്പം പതിനഞ്ചാം മാസവും രണ്ടക്കത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ നേരിയ കുറവ്. മേയ് മാസത്തിലെ 15.88 ശതമാനത്തില്‍ നിന്ന് ജൂണില്‍ 15.18 ശതമാനമായി കുറഞ്ഞതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ 15-ാം മാസവും ഇരട്ട അക്കത്തില്‍ തുടരുകയാണ്.
മിനറല്‍ ഓയില്‍, ഭക്ഷ്യവസ്തുക്കള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, അടിസ്ഥാന ലോഹങ്ങള്‍, തുടങ്ങിയവയുടെ വിലയിലുണ്ടായ വര്‍ധനവാണ് രാജ്യത്തെ പണപ്പെരുപ്പം ഉയരാന്‍ കാരണം. എണ്ണ വില കുറഞ്ഞതോടെ ഇന്ധന, ഊര്‍ജ്ജ വിഭാഗത്തില്‍, മൊത്ത വില സൂചിക 40.62 ശതമാനത്തില്‍നിന്ന് ജൂണില്‍ 40.38 ശതമാനമായി.
English Summary:79.99 against the dollar
You may also like this video