തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്”. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം. അതിസാഹസികനും ധീരനുമായിരുന്ന പോരാളിയായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തുന്നത് സിജു വിൽസൺ. വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ഈശ്വരൻ നമ്പുതിരിയായി രാഘവന്‍ എത്തുന്നു, കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ ജനയുഗത്തോട് പറയുന്നു..
ഈശ്വരൻ നമ്പുതിരി തിരുവിതാംകൂർ മഹാരാജാവിൻെറ പ്രധാന ഉപദേശക പ്രമുഖനായിരുന്നു.. അസാദ്ധ്യ പണ്ഡിതനും ആരെയും നിയന്ത്രിക്കാൻ തക്ക ആജ്ഞാശക്തിയുമുള്ള ഈശ്വരൻ നമ്പുതിരിയെ കണ്ടാൽ ഒ. ചന്തുമേനോൻെറ പ്രസിദ്ധ നോവലായ ഇന്ദു ലേഖയിലെ സൂരി നമ്പുതിരിപ്പാടിനെ ഓർമ്മിപ്പിച്ചേക്കാം. പക്ഷേ അതിലുമൊക്കെ ഉപരി ആ കാലഘട്ടത്തിൻെറ അധികാര മേധാവിത്വം പരമാവധി ഉപയോഗിച്ച്.. പടത്തലവൻമാരെ പോലും വിരൽ തുമ്പിൽ നിർത്താൻ പോന്ന ചാണക്യനായിരുന്നു ഈശ്വരൻ നമ്പൂതിരി..
വലിയ യുദ്ധ തന്ത്രങ്ങൾ മെനയാൻ പോലും ഈശ്വരൻ നമ്പൂതിരിയുടെ ബുദ്ധി കടമെടുക്കുന്ന നാട്ടിൽ ധീരനായ പോരാളിയും സാഹസികനുമായ ആറാട്ടുപുഴ വേലായുധച്ചേകവർക്ക് കിട്ടിയ പ്രാധാന്യവും അംഗീകാരവും നമ്പുതിരിയ്ക്ക് ഒട്ടും ദഹിക്കുന്നതായിരുന്നില്ല. എഴുപതുകളിലെ മലയാള സിനിമയുടെ നായകൻ രാഘവേട്ടൻ ഈശ്വരൻ നമ്പൂതിരിയെ അവതരിപ്പിക്കുന്നു എന്നതാണ് ആ കഥാപാത്രത്തിൻെറ ഏറ്റവും വലിയ പ്രത്യേകതയും പുതുമയും.. ഈ കഥാപാത്രത്തിലൂടെ തൻ്റെ അഭിനയ സിദ്ധിയുടെ വേറൊരു തലം രാഘവേട്ടൻ നമ്മെ കാണിച്ചു തരുന്നുണ്ട്.
ENGLISH SUMMARY:7th character poster of pathonpatham noottandu released by director vinayan