തമിഴ്നാട് ശിവഗംഗാ ജില്ലയിൽ കാരക്കുടിക്ക് സമീപം ബസുകൾ നേർക്ക് നേർ കൂട്ടിയിടിച്ച് 9 പേർ മരിച്ചു. 40ലധികം പേർക്ക് പരിക്കേറ്റു. സർക്കാർ ബസുകളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
മരിച്ചവരിൽ രണ്ട് ബസിലുമുള്ള യാത്രക്കാർ ഉണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തിൽ ഒരു ബസിന്‍റെ മുൻ വശം പാടെ തകർന്നു. കഴിഞ്ഞ ദിവസം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് തമിഴ്നാട്ടിൽ 8 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

