Site iconSite icon Janayugom Online

പിറന്നാൾ ആഘോഷത്തിന് പണം കണ്ടെത്താൻ കത്തി ചൂണ്ടി കവർച്ച നടത്താൻ ശ്രമിച്ച 15കാരൻ അറസ്റ്റിൽ

മധ്യപ്രദേശിലെ ജബൽപൂരിൽ ബർത്ത്ഡേ ആഘോഷം ആർഭാടമാക്കാൻ കത്തി ചൂണ്ടി കവർച്ചകൾ നടത്തിയ 15 വയസ്സുകാരൻ അറസ്റ്റിൽ. ആർഭാടപൂർവ്വം ബർത്ത്ഡേ ആഘോഷിച്ച് സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടുന്നതിനാണ് പ്രതി കൃത്യം ചെയ്തത് എന്ന് പൊലീസ് പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം രണ്ട് പ്രായപൂർത്തിയാത്തിയാകാത്തവരെ ഉൾപ്പെടെ മൂന്ന് പേരെയാണ് ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. കേക്ക് മുറിച്ചും നൃത്തം ചെയ്തും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ലൈക്കുകളും വ്യൂവ്സും നേടുന്നതിനാണ് പ്രതി അക്രമം നടത്തിയത്. 15 വയസ്സുകാരൻ തനിച്ചാണ് കൃത്യം ആസൂത്രണം ചെയ്തത് എന്നും പൊലീസ് പറഞ്ഞു.

ഡിസംബർ 25ന് പുലർച്ചെ 3 മണിയോടെ സിവിൽ ലൈൻസ് ഏരിയയിലാണ് ആദ്യത്തെ കവർച്ച നടത്തിയത്. മനോജ് കുശ്വാഹയെയാണ് ആദ്യം കത്തിമുനയിൽ ഭീക്ഷണിപ്പെടുത്തി 50,000 രൂപ കൊള്ളയടിച്ചിരുന്നു. ഡിസംബർ 27നാണ് രണ്ടാമത്തെ സംഭവം ഉണ്ടാകുന്നത്. കന്റോൺമെന്റ് ഏരിയയിൽ വച്ച് റെയിൽവേ ടിടിഇ ജിതേന്ദ്ര കുശ്വാഹയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും ബൈക്കിന്റെ താക്കോലും കവരുകയാണ്. സിസിടിവി ‍ദൃശ്യങ്ങളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങൾക്കായി ഉപയോ​ഗിച്ച കത്തിയും ബൈക്കും പൊലീസ് കണ്ടെടുത്തു

Exit mobile version