ഡോ. പി ഹരികുമാറിൻ്റെ ‘സൗഹൃദത്തിനൊരു സമർപ്പണം‘എന്ന പുസ്തകത്തിന്റെ പ്രകാശനം നവംബർ 29 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. ട്രിവാൻഡ്രം ക്ലബ്ബിൽ വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ, മുൻ അംബാസഡറും ഐ എഫ് എസ് ഉദ്യോഗസ്ഥനുമായ ടി പി ശ്രീനിവാസൻ പുസ്തകം പ്രകാശനം ചെയ്യും. നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ ഗ്രന്ഥം ഏറ്റുവാങ്ങും. കൂടാതെ, മുൻ ചെയർമാൻ ഏഷ്യാനെറ്റ് ഡോ. റെജി മേനോൻ ചടങ്ങിൽ അനുസ്മരണം നടത്തും.
‘സൗഹൃദത്തിനൊരു സമർപ്പണം’; പുസ്തകപ്രകാശനം നവംബർ 29ന്

