ടൂറിസ്റ്റ് ബസില്‍ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ചു. വാഗമണ്ണിലേയ്ക്ക് പോയ ടൂറിസ്റ്റ് ബസിലാണ് ചിത്രത്തിൻറെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ചത്. വ്യാജപതിപ്പിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് നിർമാതാവ് എം രഞ്ജിത്ത് പ്രതികരിച്ചു. സിനിമ ബോക്‌സ് ഓഫീസില്‍ 100 കോടിയും നേടി മുന്നേറുന്നതിനിടെയാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയത്. നേരത്തെ ഒരു വെബ്‌സൈറ്റിലൂടെ ചിത്രത്തിൻറെ വ്യാജപതിപ്പ് പുറത്തുവന്നിരുന്നു. അടുത്തിടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളുടെ വ്യാജപതിപ്പുകളും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ എമ്പുരാന്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ റിലീസിന് തൊട്ടുപിന്നാലെ പ്രചരിച്ചിരുന്നു.
‘തുടരും’ സിനിമയുടെ വ്യാജപതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; നിയമനടപടിയ്ക്ക് ഒരുങ്ങി നിര്‍മ്മാതാക്കള്‍

