Site icon Janayugom Online

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കട്ടക്കുഴി ഭാരത് ഗ്രന്ഥശാലയുടെയും പരുമല ആശുപത്രിയുടെയും സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. കട്ടക്കുഴി എസ് എൻ എൽ പി സ്കൂളിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ഹൃദ്രോഗ ചികിത്സാ വിഭാഗം, ജനറൽ ഫിസിഷ്യൻ വിഭാഗം, നേത്ര ചികിത്സാ വിഭാഗം, ജനറൽ ആൻ്റ ക്യാൻസർ ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളിൽ നടന്ന ക്യാമ്പിന് 4 വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകി.

ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകളും നൽകി. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി പ്രത്യേക ആനുകൂല്യങ്ങളും ഉണ്ടായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കവിത ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Exit mobile version