കപ്പ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്ന വാര്‍ത്തയാണ് പാച്ചിയെന്ന മരച്ചീനി ഇനം നല്‍കുന്നത്. മൂന്നരപ്പതിറ്റാണ്ടിലേറെയായി മരച്ചീനി കൃഷിചെയ്യുന്ന വെള്ളറട സ്വദേശിയായ തങ്കപ്പനെന്ന കര്‍ഷകനാണ് പാച്ചിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഉയര്‍ന്ന വിളവും രുചിയും പോഷകഗുണം കൂടിയതുമായ പുതിയ ഇനം മരച്ചീനിയാണ് പാച്ചി.
ഒരു മൂട്ടില്‍ 20 കിലോഗ്രാമിലധികം തൂക്കം വരുന്നതും ഏറെ സ്വാദുള്ളതുമായ പുതിയ ഇനം മരച്ചീനി വികസിപ്പിച്ചെടുത്തതറിഞ്ഞ് കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരും പരിശോധന നടത്തിയിരുന്നു. സിടിസിആര്‍ഐ വികസിപ്പിച്ച ശ്രീപവിത്ര, നാടന്‍ ഇനമായ ഉള്ളിച്ചുവല എന്നിവയില്‍ നിന്നാണ് പാച്ചിയെന്ന് തങ്കപ്പന്‍ വിളിക്കുന്ന പുതിയ മരച്ചീനി ഉടലെടുത്തത്.
English summary; A group of tapioca weighs more than 20 kg; Thangappan with a variety of tapioca called Pachi
You may also like this video;