Site iconSite icon Janayugom Online

ധനുഷ് നായകനാകുന്ന ‘ഇഡ്ലി കടൈ’ എന്ന സിനിമയുടെ സെറ്റിൽ വൻ തീപിടുത്തം

ധനുഷ് സംവിധായകനം ചെയ്ത് നായകനായി അഭിനയിക്കുന്ന ചിത്രമായ ഇഡ്‍ലി കടൈയുടെ സെറ്റില്‍ വലിയ തീപിടുത്തമുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തമിഴ്‍നാട്ട് തേനി ജില്ലയിലെ സെറ്റിലാണ് സംഭവം. പാ പാണ്ടി, രായൺ, നിലാവ് എന്നിൽ എന്നടി കൊബം എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. നിത്യ മേനോൻ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ മുതിർന്ന അഭിനേതാക്കളായ അരുൺ വിജയ്, രാജ്കിരൺ, സമുദ്രക്കനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തീപിടുത്തത്തിൻറെ കാരണം വ്യക്തമല്ല.

Exit mobile version