Site icon Janayugom Online

കണ്ണവം മൊടോളിയിൽ ഒരാൾക്ക് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു

 

കണ്ണവം മൊടോളിയിൽ ഒരാൾക്ക് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു.കോട്ടയിൽ സ്വദേശി കെ പ്രദീപനാണ് വെടിയേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇയാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.കണ്ണവം പൊലീസ് അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. മൊടോളിയിൽ പുഴക്കരയിൽ വെച്ചാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.വലത് മുതുകിന് (ഷോൾഡർ ) വെടിയേറ്റ പ്രദീപൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്.അപകടനില തരണം ചെയ്തതായാണ് വിവരം.ഇയാളെ കോട്ടയിൽ സ്വദേശിയായ സുഹൃത്ത് ആശുപത്രിയിലെത്തിക്കുകയും അതിന്ശേഷം കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു.സംഭവത്തിൽ കണ്ണവം സി ഐ ടി വി പ്രദീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.എങ്ങനെയാണ് വെടിയേറ്റതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.തോക്കും കണ്ടെത്താനായിട്ടില്ല.

Exit mobile version