പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വ്യാജ സന്യാസി തമിഴ്നാട്ടിൽ പിടിയിൽ. പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷമായി വ്യാജസന്യാസിയായി തമിഴ്നാട്ടിലെ ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ. വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോയത്. ഇന്നലെ തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെയാണ് കേരളാ പൊലീസ് പ്രതിയെ പിടികൂടിയത്. തിരിച്ചറിയാതിരിക്കാൻ കഴിയാത്ത വിധം താടിയും മുടിയും വളര്‍ത്തി സന്യാസിയായി കഴിഞ്ഞുവരുകയായിരുന്നു പ്രതി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വ്യാജ സന്യാസിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടി

