Site icon Janayugom Online

പുസ്തകത്തിന്റെ കവറിന് പുതുമയുള്ള പ്രകാശനം

പുസ്തകങ്ങളുടെയും പുസ്തക കവറുകളുടെയും പ്രകാശനം ഇക്കാലത്ത് പതിവു വാർത്തയാണ്. അതുകൊണ്ടാണ് പതിവിൽ നിന്ന് വേറിട്ട് പുതുമയുള്ള രീതിയിൽ ഒരു പുസ്തക കവർ പ്രകാശനം നടത്താൻ മനോരമ ബുക്സ് തീരുമാനിച്ചത്. നോവലിസ്റ്റും പത്രപ്രവർത്തകനുമായ രവിവർമ തമ്പുരാൻ്റെ ഏറ്റവും പുതിയ നോവലിൻ്റെ കവറിലാണ് മനോരമ ബുക്സ് ഈ പുതുമ പരീക്ഷിച്ചത്.
ആൻമരിയ പ്രണയത്തിൻ്റെ മേൽവിലാസം എന്നാണ് നോവലിൻ്റെ പേര്. നോവലിലെ നായികാ കഥാപാത്രമാണ് ആൻമരിയ. ആരുടെയും മനസ്സിനെ ആർദ്രമാക്കുന്നയാളാണ് നോവലിലെ ആൻമരിയ. 

അങ്ങനൊരാൾക്ക് പ്രാധാന്യം ഉള്ള നോവലിൻ്റെ കവർ പ്രകാശനം ആൻമരിയ എന്നു പേരുള്ള കുറച്ചാളുകൾ ചേർന്നായാൽ നല്ലതല്ലേ എന്ന എഴുത്തുകാരൻ്റെ തോന്നൽ മനോരമ ബുക്സ് ഏറ്റെടുക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ മനോരമ ബുക്സ് തന്നെയാണ് ആൻമരിയ എന്നു പേരുള്ള 14 പേരെ കണ്ടെത്തിയത്. ഈ 14 പേരും അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ കഴിഞ്ഞ ദിവസം പുസ്തകത്തിൻ്റെ കവർ പ്രകാശിപ്പിച്ചതോടെ സോഷ്യൽ മീഡിയയിൽ ഒട്ടേറെപ്പേർ പുതിയ പ്രകാശന രീതിക്കും പുസ്തക കവറിനും പിന്തുണയുമായെത്തി. 240 രൂപ മുഖവിലയുള്ള പുസ്തകം ഏതാനും ദിവസങ്ങൾക്കുള്ളിൽ അച്ചടി പൂർത്തിയാക്കി വിൽപനയ്ക്കെത്തും. ബിനീഷ് പുരയ്ക്കൽ ആണ് കവർ തയാറാക്കിയത്.

Eng­lish Summary:A new release for the book cover

You may also like this video

Exit mobile version