Site icon Janayugom Online

വടക്കാഞ്ചേരിയില്‍ ദേശീയപാതയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു

വടക്കഞ്ചേരി ദേശീയപാതയിൽ റോഡിൽ നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു ഡ്രൈവർ മരിച്ചു. കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ (57) ആണ് മരിച്ചത്. പുലർച്ചെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാനാണ്‌ അപകടത്തിൽപ്പെട്ടത്‌.

തകരാറിലായതിനെതുടർന്ന്‌ മുടിക്കോട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു വാൻ.നേരം പുലർന്നാണ്‌ അപകടവിവരം നാട്ടുകാർ വിവരം അറിയുന്നത്‌.

Eng­lish Summary:
A pick-up van hit the back of a bus parked on the nation­al high­way in Vadakancher­ry and the dri­ver died

You may also like this video:

Exit mobile version