Site icon Janayugom Online

പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു

പെർമിറ്റില്ലാതെ അനധികൃതമായി സർവീസ് നടത്തിയ സ്വകാര്യ ബസ് അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചൽ ആയൂർ കൊട്ടാരക്കര റൂട്ടിൽ സർവ്വീസ് നടത്തിവന്ന സ്വകാര്യ ബസാണ് പെർമിറ്റ് ഇല്ലാതെ സർവ്വീസ് നടത്തിവന്നത്. സംഭവത്തെക്കുറിച്ച് അഞ്ചൽ പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് അഞ്ചൽ സി ഐ കെ ജി ഗോപകുമാർ നടത്തിയ പരിശോധനയിലാണ് സർവീസ് നടത്തിയ ബസിന് പെർമിറ്റില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Exit mobile version