Site icon Janayugom Online

പ്രതിഷേധ സംഗമം നടത്തി

കോവിഡിന് മുമ്പുണ്ടായിരുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കിയ സ്റ്റോപ്പുകളും പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി ഫ്രണ്ട്സ് ഓൺ റെയിൽസ് നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് റെയിൽ പാസഞ്ചേഴ്സ് ശാസ്താംകോട്ട കൂട്ടായ്മ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധ സംഗമം നടത്തി. കൂട്ടമായി എത്തി പരാതി സ്റ്റേഷൻ മാസ്റ്റർക്ക് സമർപ്പിച്ചു. കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന അൻസാദ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അൻസാദ്, ഉണ്ണികൃഷ്ണൻ, സുനിൽഎന്നിവർ നേതൃത്വം നൽകി.

Exit mobile version