കൊൽക്കത്തയിൽ ഏഴാം ക്ലാസുകാരിയെ കൂട്ടബലാ ത്സംഗം ചെയ്തു. വിദ്യാർഥിനി ട്യൂഷനു പോകുന്ന വഴിയായിരുന്നു അതിക്രമം. സംഭവത്തിൽ മൂന്നു പേർ പിടിയിലായി. സഞ്ജു സാഹ, വിക്കി പാസ്വാൻ, രാജേഷ് പാസ്വാൻ എന്നിവരാണ് പ്രതികൾ.
മൂന്ന് പ്രതികളും ചേർന്ന് പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ ബലമായി കൊണ്ടുപോയി ഒരു വീട്ടിലേക്ക് എത്തിച്ചാണ് ബലാത്സംഗം ചെയ്തത്. ശേഷം പ്രതികൾ മദ്യലഹരിയിലായ സമയം നോക്കി ഓടി രക്ഷപ്പെട്ട പെൺകുട്ടി രാത്രിയോടെ വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്നാണ് മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

