Site iconSite icon Janayugom Online

പരമ്പരാഗത വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം

കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനായി സ്‌പെഷ്യല്‍ പാക്കേജിന് രൂപം നല്‍കണമെന്ന് സിപിഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
കയറ്റുമതിയിലൂടെ വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന വ്യവസായങ്ങളാണ് ഇതെന്ന മുഖ്യപരിഗണന നല്‍കി സ്‌പെഷ്യല്‍ പാക്കേജിന് സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും തയാറാകണം. കയര്‍ വ്യവസായ പുനഃസംഘടനാ പദ്ധതിക്ക് രൂപം നല്‍കിക്കൊണ്ട് ടി വി തോമസ് രൂപം നല്‍കിയ പദ്ധതി പിന്നീട് നിലച്ചുപോയി. കയര്‍ പിരി തൊഴിലാളി സംഘങ്ങളില്‍ ഉല്പാദിപ്പിക്കുന്ന കയര്‍ സംഭരിക്കുന്നതിന് കൃത്യമായ ഇടപെടല്‍ ഉണ്ടാകണം.
കയര്‍ ഉല്പന്ന മേഖലയിലെ പ്രതിസന്ധിക്കും പരിഹാരം ഉണ്ടാകണം. കയര്‍ മേഖലയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണം. കയര്‍ തൊഴിലാളികളുടെ കൂലി പുതുക്കിയിട്ട് 12 വര്‍ഷങ്ങള്‍ കഴിയുന്നു. കള്ള് ചെത്ത് വ്യവസായം വളരെ ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്. വ്യവസായം നവീകരിക്കുന്നതിനുള്ള പദ്ധതിയും ടോഡി ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള നടപടിയും ഉടന്‍ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

Exit mobile version