Site iconSite icon Janayugom Online

ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നു : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

സ്ത്രീകൾക്കും കുട്ടികൾക്കുമെതി​രെ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പഞ്ചാബ് ആഭ്യന്തരമന്ത്രി അത്ത തരാർ ഇക്കാര്യം സൂചിപ്പിച്ചത്. പഞ്ചാബിൽ പ്രതിദിനം നാലുമുതൽ അഞ്ചുവരെ ബലാത്സംഗ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിലെ വിദഗ്ധരുമായും വനിതകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളുമായും അധ്യാപകരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേസുകൾ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് രണ്ടാഴ്ചയ്ക്കകം പുതിയ സംവിധാനം ​കൊണ്ടുവരും. സുരക്ഷയെ കുറിച്ച് രക്ഷിതാക്കൾ കുട്ടികളിൽ അവബോധം വളർത്തേണ്ടത് അനിവാര്യമാണെന്നും അത്ത തരാര്‍ പറഞ്ഞു. ആകെ 156 രാജ്യങ്ങളുള്ള ആഗോള ജെൻഡർ ഗാപ് ഇൻഡക്സിൽ 153ാം സ്ഥാനമാണ് പാകിസ്ഥാനുള്ളത്. കഴിഞ്ഞ നാല് വർഷത്തിനിടെ പാകിസ്ഥാനില്‍ 14,456 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ തന്നെ പഞ്ചാബ് പ്രവിശ്യയിലാണ് സ്ത്രീകള്‍ക്കെതിരായി ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത്.

eng­lish sum­ma­ry; A state of emer­gency may be declared in Pak­istan’s Pun­jab province
You may also like this video;

Exit mobile version