Site iconSite icon Janayugom Online

എബിഡി 360 ഷോ ഇനിയില്ല; എബി ഡിവില്ലിയേഴ്‌സ് വിരമിച്ചു

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ ബാറ്ററായ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. മിസ്റ്റര്‍ 360 ഡിഗ്രിയെന്ന് വിളിക്കുന്ന എബിഡിയെ ഇനി ബാംഗ്ലൂര്‍ ജേഴ്‌സിയില്‍ ആരാധകര്‍ക്ക് കാണാന്‍ സാധിക്കില്ല. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്. 2018‑ല്‍ കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന സമയത്ത് ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇപ്പോഴിതാ ഇനി ഫ്രാഞ്ചൈസി ക്രിക്കറ്റിലും താന്‍ ഉണ്ടായിരിക്കില്ലെന്ന് താരം വ്യക്തമാക്കി.
2022ലെ ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള മെഗാ ലേലം ഡിസംബറില്‍ നടക്കാനിരിക്കെയാണ് ആരാധകരെ ഞെട്ടിച്ച് ഡിവില്ലിയേഴ്സ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ 2011 മുതല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു. വിരാട് കോലിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന എബിഡി മികച്ച റെക്കോഡുകള്‍ ഐപിഎല്ലില്‍ സൃഷ്ടിച്ചു. 10 സീസണുകളിലായി അഞ്ച് പ്ലേ ഓഫുകള്‍ ടീമിനൊപ്പം കളിച്ചു. ബംഗ്ലൂരിനായി 156 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 4491 റണ്‍സ് അടിച്ചുകൂട്ടി. വിരാട് കോലിക്ക് പിന്നില്‍ ആര്‍സിബിയുടെ ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരനാണ് ഡിവില്ലിയേഴ്സ്.

eng­lish sum­ma­ry; AB de Vil­liers announces retirement

you may also like this video;

Exit mobile version