Site iconSite icon Janayugom Online

നിയന്ത്രണം വിട്ട പിക് അപ് വാൻ കാറിലും സ്കൂട്ടറിലും ഇടിച്ചു മൂന്ന് പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട പിക് അപ് വാൻ കാറിലും സ്കൂട്ടറിലും റോഡ് സൈഡിലെ കടയിലും ഇടിച്ചു മൂന്ന് പേർക്ക് പരിക്ക്. കാൽ നടയാത്രക്കാരനായ മുഹമ്മദ് ഇസ്മയിൽ (50), സ്കൂട്ടർ യാത്രക്കാരനായ സദാനന്ദൻ (64), പിക് അപ് ഡ്രൈവർ തമിഴ്‌നാട് സ്വദേശി ലിംഗ ദുറൈ എന്നിവർക്കാണ്പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ നാലരയോടെ ചാത്തന്നൂർ ജംഗഷനിലാണ് അപകടം ഉണ്ടായത് തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന തമിഴ്‌നാട് രജിസ്ട്രഷൻ പിക് അപ് വാൻ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിലും സ്കൂട്ടറിലും പെട്ടിക്കടയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു സ്കൂട്ടറും പെട്ടിക്കടയും പൂർണ്ണമായും തകർന്നു. പെട്ടിക്കടയിൽ ചായകുടിക്കാൻ നിന്നവർ ഓടി മാറിയതുകൊണ്ട് കൂടുതൽ ആൾക്കാർക്ക് പരിക്കേറ്റില്ല. പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴക്കുലയുമായി എത്തിയ പിക് അപ് വാൻ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം എന്ന് കരുതുന്നു. ചാത്തന്നൂർ പൊലിസ് കേസെടുത്തു.

Exit mobile version