Site icon Janayugom Online

വാഹനാപകടം: ഒരാൾക്ക് പരിക്കേറ്റു

 

ദേശീയ പാത ധർമ്മശാലയിൽ ടിപ്പർ ലോറിയും ഇന്നോവയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. തിങ്കളാഴ്ച പന്ത്രണ്ടരയോടെ ആണ് അപകടം നടന്നത്. കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ഇന്നോവ കാറും തളിപ്പറമ്പിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് മെറ്റലുമായിപോകുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ ഇന്നോവ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു .പരിക്കേറ്റ കാർ ഡ്രൈവർ പരിയാരം ചിതപ്പിലെ പൊയിൽ സ്വദേശി ജസീലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് ട്രാഫിക്ക് എസ്.ഐ വിനോദിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്തു.

Exit mobile version