Site iconSite icon Janayugom Online

‘ആക്ഷനും ഇരുക്ക്, കാതലും ഇരുക്ക് ’ കാത്തിരിപ്പിന് അറുതിയായി; ’ തലൈവൻ തലൈവി ’ യുടെ കിടിലൻ ട്രെയിലർ എത്തി !.

വിജയ് സേതുപതി — ആകാശ വീരൻ, നിത്യ മേനോൻ — പേരരശി മകിഴിനി എന്നീ ശക്തമായ കഥാപാത്രങ്ങളായി ജോഡി ചേരുന്ന ‘തലൈവൻ തലൈവി’ യുടെ കിടിലൻ ട്രെയിലർ പുറത്ത് വിട്ടു. ആക്ഷൻ, നർമ്മം, പ്രണയം, ദാമ്പത്യത്തിലെ സങ്കീർണത, വൈകാരികത എന്നിങ്ങനെ പ്രമേയ ഉള്ളടക്കത്താൽ എല്ലാ തരം പ്രേക്ഷകരേയും ആകർഷിക്കുന്ന സിനിമയായിരിക്കും ഇതെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. അണിയറക്കാർ നേരത്തെ പ്രഖ്യാപിച്ച പോലെ ആക്ഷൻ ലൗ പാക്ക്ഡ് ഫാമിലി ഡ്രാമയാണ് ‘തലൈവൻ തലൈവി’.

ഒട്ടനവധി നല്ല സിനിമകൾ നൽകിയിട്ടുള്ള, തമിഴ് സിനിമാ രംഗത്തെ ഏറ്റവും വലിയ നിർമ്മാണ സ്ഥാപനമായ സത്യ ജ്യോതി ഫിലിംസിനു വേണ്ടി ജി. ത്യാഗരാജൻ അവതരിപ്പിക്കുന്ന ‘തലൈവൻ തലൈവി’ യുടെ രചനയും സംവിധാനവും ഹിറ്റ് മേക്കർ പാണ്ഡിരാജ് നിർവഹിച്ചിരിക്കുന്നു. ചെമ്പൻ വിനോദ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യോഗി ബാബു, ആർ .കെ . സുരേഷ് , ശരവണൻ, ദീപ, ജാനകി സുരേഷ്, റോഷിണി ഹരിപ്രിയ, മൈനാ നന്ദിനി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . സന്തോഷ് നാരായണനാണ് സംഗീതം. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ആരാധക പ്രീതി നേടി ട്രെൻഡിങ്ങായി തുടരുന്നു എന്നത് ശ്രദ്ധേയമാണ്. ഛായാഗ്രഹണം എം സുകുമാർ, ചിത്രസംയോജനം പ്രദീപ് ഈ രാഘവ്, നൃത്ത സംവിധാനം ബാബു ഭാസ്‌കർ, സംഘട്ടന സംവിധാനം കലൈ കിങ്‌സൺ എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ സാങ്കേതിക വിദഗ്ദ്ധരിൽ പ്രധാനികൾ. സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവരാണു നിർമ്മാതാക്കൾ. ജൂലൈ 25 ന് ലോകമെമ്പാടും റീലീസ് ചെയ്യുന്ന ‘തലൈവൻ തലൈവി’ എച്ച് എം അസോസിയേറ്റ്സ് കേരളത്തിൽ റിലീസ് ചെയ്യും.

Exit mobile version