മലയാള ചലച്ചിത്ര താരങ്ങളായ നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
2010ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് വെളളിത്തിരയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളിലും ദീപക് പ്രധാന വേഷത്തിലെത്തിയിരുന്നു. 2018ൽ പുറത്തിറങ്ങിയ ഫഹദ്ഫാസിൽ ചിത്രമായ ഞാൻ പ്രകാശനിലൂടെയാണ് അപർണ ദാസ് അഭിനയരംഗത്തെത്തുന്നത്.
english summary;Actor Deepak Parambel and actress Aparna Das got married
you may also like this video;