Site iconSite icon Janayugom Online

ഒരു ദിവസത്തെ പ്രതിഫലം 2 കോടി; പണത്തിനോട് ആര്‍ത്തിയില്ലെന്ന് പവന്‍ കല്യാണ്‍

തെലുങ്ക് സൂപ്പര്‍ താരമായ പവന്‍ കല്യാണ്‍ സിനിമയില്‍ വാങ്ങന്ന പ്രതിഫലമാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അതേസമയം സിനിമയില്‍ മാത്രമല്ല
രാഷ്ട്രീയത്തിലും സജീവമായ പവന്‍ കല്യാണ്‍ ജന സേനാ പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി വരെ രൂപീകരിച്ചിട്ടുണ്ട്. പാര്‍ട്ടി റാലിക്കിടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു ദിവസം രണ്ട് കോടി രൂപയാണ് തന്റെ പ്രതിഫലം എന്നാണ് പവന്‍ കല്യാണ്‍ പറഞ്ഞത്. രാഷ്ട്രീയ അധികാരം പണം മുന്നില്‍ കണ്ടല്ലെന്ന് വ്യക്തമാക്കാനാണ് സിനിമയിലെ പ്രതിഫലം തുറന്ന് പറ‌ഞ്ഞത്. ആവശ്യം വന്നാല്‍ ഇതുവരെ സമ്പാതിച്ചതെല്ലാം എഴുതിക്കൊടുക്കാനും തയാറാണെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.

നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയ്ക്ക് 20–22 ദിവസത്തെ കോള്‍ ഷീറ്റാണ് ഉള്ളത്. ഒരു ദിവസം രണ്ട് കോടി രൂപയാണ് എന്റെ പ്രതിഫലമെന്നും. പണത്തിനോട് തനിക്ക് ആര്‍ത്തിയില്ലെന്നും താരം പറഞ്ഞു. അതേസമയം എല്ലാ പ്രൊജക്റ്റിനും ഇതല്ല ലഭിക്കുന്നത്. ഒരു മാസത്തില്‍ താഴെ ജോലി ചെയ്താല്‍ ശരീശരി 45 കോടി രൂപ സമ്പാദിക്കാനും തനിക്കാകുമെന്ന് പവന്‍ പറഞ്ഞു. സമ്പാദിക്കുന്നതെല്ലാം തിരിച്ചുകൊടുക്കാനും വഴികണ്ടെത്താറുണ്ടെന്ന് താരം പറഞ്ഞു. അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ആയ ഭീംല നായക് ആണ് പവന്‍ കല്യാണിന്റേതായി ഏറ്റവുമൊടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. ഹരി ഹര വീര മല്ലു, ഉസ്താദ് ഭഗത് സിങ്, ഒജി തുടങ്ങിയവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Eng­lish Summary;actor pawan kaliyan salary
You may also like this video

Exit mobile version