Site icon Janayugom Online

ആരാധകരുടെ പ്രാർത്ഥനയ്ക്ക് നന്ദിയറിയിച്ച് നടൻ വിക്രം

ആരാധകരുടെ പ്രാര്‍ത്ഥനയ്ക്കും സ്നേഹത്തിനും നന്ദിയറിയിച്ച് നടൻ വിക്രം. വീഡിയോ സന്ദേശത്തിലൂടെയാണ് വിക്രം നന്ദി അറിയിച്ചത്.

“എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എല്ലാവരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നതായും വിക്രം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു”.

കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പ്രാർത്ഥനകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

Eng­lish summary;Actor Vikram thanked his fans for their prayers

You may also like this video;

Exit mobile version