Site iconSite icon Janayugom Online

നടി അര്‍ച്ചന കവി വിവാഹിതയായി; വരൻ റിക്ക് വര്‍ഗീസ്

നടി അര്‍ച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരന്‍. വളരെ അപ്രതീക്ഷിതമായാണ് അർച്ചനയുടെ വിവാഹ വാർത്ത പുറത്തു വന്നത്. നേരത്തെ താന്‍ പങ്കാളിയെ കണ്ടെത്തിയെന്ന് അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. എറ്റവും മോശം തലമുറയില്‍ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താന്‍ തിരഞ്ഞെടുത്തുവെന്ന വാക്കുകളാണ് അര്‍ച്ചന പങ്കുവച്ചത്. എല്ലാവര്‍ക്കും അതിന് കഴിയട്ടെ എന്ന് ആശംസയും താരം പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് നടിയുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത പുറത്തുവരുന്നത്.അവതാരകയായ ധന്യ വര്‍മയാണ് അര്‍ച്ചനയുടെ വിവാഹം കഴിഞ്ഞെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കിട്ടത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും ധന്യ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അര്‍ച്ചനയ്ക്കും റിക്കിനും ആശംസകളുമായി എത്തുന്നത്.

അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ 2016ല്‍ അബീഷ് മാത്യുവിനെ അര്‍ച്ചന വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇരുവരും 2021ല്‍ പിരിഞ്ഞു. വിവാഹ മോചനത്തെക്കുറിച്ചും തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ അര്‍ച്ചന കവി പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട് അര്‍ച്ചന കവി.

Exit mobile version