Site icon Janayugom Online

നടി ഹന്‍സിക വിവാഹിതയായി

നടി ഹന്‍സിക മോത്ത്‌വാനി വിവാഹിതയായി. ജയ്പുരിലെ മുണ്ടോട്ട ഫോര്‍ട്ടില്‍ വച്ച് ഞായറാഴ്ചയാണ് വിവാഹം നടന്നത്. സുഹൃത്ത് സൊഹേല്‍ കതുരിയയാണ് വരൻ. നടിയുടെ സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലെത്തിയിരിക്കുന്നത്. പാരിസിലെ ഈഫല്‍ ഗോപുരത്തിന്റെ മുന്‍പില്‍ വച്ച് സുഹൈല്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചിത്രവും ഹന്‍സിക പങ്കുവച്ചിരുന്നു.

Eng­lish Sum­ma­ry: Actress Han­si­ka got married
You may also like this video

Exit mobile version