Site icon Janayugom Online

നടി ലെന വിവാഹിതയായി; വരൻ ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന്റെ ക്യാപ്റ്റൻ

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാന ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനുമായുള്ള വിവാഹം കഴിഞ്ഞെന്ന വെളിപ്പെടുത്തലുമായി നടി ലെന. ഗഗൻയാൻ ബഹിരാകാശ യാത്രികരെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ദിവസമാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

2024 ജനുവരി 27നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞത് എന്നും ലെന വെളിപ്പെടുത്തി. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കി. ബഹിരാകാശ യാത്രികരെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാനാണ് താൻ കാത്തിരുന്നതെന്നും ലെന പറഞ്ഞു. വിവാഹ ചിത്രങ്ങളും താരം സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ലെന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇന്ന് ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ചത്. പാലക്കാട് സ്വദേശിയായ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനു പുറമേ ബഹിരാകാശ ദൗത്യത്തിനായി ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്‍ണൻ, വിങ് കമാന്‍ഡര്‍ ശുഭാൻശു ശുക്ല എന്നിവരെയാണ് തെരഞ്ഞെടുത്തത്. നാല് പേ‌ർക്കും പ്രധാനമന്ത്രി മോദി വേദിയില്‍ വെച്ച് ആസ്ട്രനോട്ട് ബാഡ്‍ജുകളും സമ്മാനിച്ചു. വ്യോമസേനയിലെ പൈലറ്റുമാരാണ് നാലു പേരും.

Eng­lish Sum­ma­ry: actress lena mar­ried to cap­tain prashanth balakrishnan
You may also like this video

Exit mobile version