വിവാഹത്തെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ക്കെതിരെ നടി നിത്യ മേനോന്‍. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കും മുന്നേ ലഭിച്ച വിവരത്തിലെ സത്യാവസ്ഥ മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും നടി വ്യക്തമാക്കി. നിത്യ മേനോനും മലയാള സിനിമയിലെ ഒരു പ്രമുഖ നടനും തമ്മില്‍ വിവാഹിതരാകുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ’19(1)(എ)’ നിത്യ മേനോന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.
ആകാശ ഗോപുരം, ഉറുമി, ബാച്ച്‌ലര്‍ പാര്‍ട്ടി, വയലിന്‍, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ജനപ്രീതി നേടിയ താരമാണ് നിത്യ. ഉറുമിയുടെ തെലുങ്ക് പതിപ്പ് വലിയ വിജയമായിരുന്നു. ഇതിന് ശേഷമാണ് നടിയെ തേടി തുടരെ തെലുങ്ക് ചിത്രങ്ങള്‍ എത്തിത്തുടങ്ങിയത്. 2011 ഓടു കൂടി തെലുങ്ക് സിനിമകള്‍ ചെയ്ത് തുടങ്ങിയ നടി വന്‍ പ്രശസ്തി നേടിത്തുടങ്ങി. തെലുങ്കിലെ മിക്ക സൂപ്പര്‍ താരങ്ങളുടെയൊപ്പവും അഭിനയിച്ച നിത്യ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വളരെ സൂക്ഷമത പുലര്‍ത്തിയിരുന്നു.
തമിഴില്‍ ഓകെ കണ്‍മണി, വിജയ് ചിത്രം മെര്‍സല്‍ എന്നിവയിലെ വേഷവും ശ്രദ്ധ നേടിയിരുന്നു. സൂര്യക്കൊപ്പം 24, വിക്രത്തിനൊപ്പം ഇരുമുഖന്‍ എന്നീ ചിത്രങ്ങളിലും നിത്യ അഭിനയിച്ചിട്ടുണ്ട്. ധനുഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന തിരുചിത്രബരം എന്ന സിനിമയിലും നിത്യ അഭിനയിക്കുന്നുണ്ട്. ധനുഷിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് നിത്യ എത്തുന്നത്. ഹിന്ദിയില്‍ മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലും നിത്യ വേഷമിട്ടിട്ടുണ്ട്.
English summary; Actress Nithya Menen against marriage news
You may also like this video;