Site iconSite icon Janayugom Online

അഭിനയം നിര്‍ത്തി ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകുകയാണെന്ന് നടി നുപുര്‍ അലങ്കാര്‍

അഭിനയം നിര്‍ത്തുകയാണെന്നും ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകുകയാണെന്നും ബോളിവുഡ് നടി നുപുര്‍ അലങ്കാര്‍. ഭര്‍ത്താവ് അലങ്കാര്‍ ശ്രീവാസ്തവ തനിക്ക് വിവാഹത്തില്‍ നിന്നും മോചനം അനുവദിച്ചെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 27 വര്‍ഷത്തെ കരിയറില്‍ 157 പ്രശസ്തമായ ടെലിവിഷന്‍ പരമ്പരകളിലാണ് നുപുര്‍ വേഷമിട്ടത്. ഇതില്‍ ശക്തിമാന്‍ സീരിയലിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ നുപുര്‍ മലയാളികള്‍ക്കും സുപരിചിതയാണ്. തന്ത്ര, ഘര്‍ കി ലക്ഷ്മി ബേട്ടിയാന്‍ മുതലായ പരമ്പരകളും പ്രശസ്തമാണ്.

രാജ ദി, സാവരിയ, സോനാലി കേബിള്‍ മുതലായ ചിത്രങ്ങളിലും ഇവര്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അമ്മയുടെ മരണശേഷം താന്‍ മാനസികമായി തളര്‍ന്നുപോയെന്നും അന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും നുപുര്‍ അറിയിച്ചു. സന്യാസത്തിലേക്ക് കടക്കാനിരിക്കെയാണ് അഫ്ഗാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്ത ഘട്ടത്തില്‍ സഹോദരന്‍ അവിടെ കുടുങ്ങിപ്പോയതെന്നും പിന്നീട് കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും നുപുര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; Actress Nupur Alankar says she is going to stop act­ing and become a her­mit in the Himalayas

You may also like this video;

Exit mobile version