Site iconSite icon Janayugom Online

ആദിത്യനാഥിനെ സന്ദർശിച്ച് ആദിപുരുഷ് സംവിധായകൻ ഓം റൗട്ട്

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഓം റൗട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി.  ആദിത്യനാഥിനൊപ്പമുള്ള ഒരു ചിത്രവും ഓം റൗട്ട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചു. ചിത്രം പങ്കുവെച്ചുകൊണ്ട് ഓം റൗട്ട് കുറിച്ചത് ഇപ്രകാരമാണ്.

“സംസ്‌കാരത്താൽ നിർമ്മിതമാണ് നമ്മുടെ നാട്. രാജമാത ജിജാവു ബാല ശിവാജിയ്ക്ക് കുട്ടിക്കാലത്ത് നൽകിയ സത്ഗുണങ്ങളുടെ ഫലമായി അദ്ദേഹം ഹിന്ദവി സ്വരാജിന്റെ പതാകവാഹകനായ ഛത്രപതി ശിവാജി മഹാരാജ് ആയി ഉയർന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് ഛത്രപതി ശിവാജി മഹാരാജിന്റെയും രാജമാത ജിജാവുവിന്റെയും പ്രതിമ സമ്മാനിക്കാൻ കഴിഞ്ഞത് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. #ഹരഹരമഹാദേവ.”

ഓം റൗട്ടിന്റെ വരാനിരിക്കുന്ന മാസ്റ്റർപീസായ ആദിപുരുഷിന്റെ റിലീസിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം 2023 ജൂൺ 16ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ ലക്ഷ്മണനായി സണ്ണി സിംഗും സീതാദേവിയായി കൃതി സനോനും ഹനുമാനായി ദേവദത്ത നാഗെയുമാണ് വേഷമിടുന്നത്. ഓം റൗട്ട് — പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷില്‍  രാവണനായി  വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. 2023‑ൽ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്.

ടി- സീരിയസ്, റെട്രോഫൈല്‍  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്  എന്ന ത്രിഡി ചിത്രം.  ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും  ഡബ് ചെയ്തിട്ടുണ്ട്. ഛായാഗ്രഹണം — ഭുവന്‍ ഗൗഡ ,    സംഗീത സംവിധാനം — രവി ബസ്രുര്‍ . എഡിറ്റിംഗ് ‑അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം — അജയ്- അതുല്‍.  പശ്ചാത്തല സംഗീതം — സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

Eng­lish Sum­ma­ry: Adipu­rush direc­tor meets UP CM Adityanath
You may also like this video
Exit mobile version