Site icon Janayugom Online

പുനലൂർ ഫയർഫോഴ്സിന് അഡ്വാൻസ് റെസ്ക്യൂടെൻഡർ വാഹനം

ആധുനനിക സൗകര്യങ്ങളോടുകൂടിയ അഡ്വാൻസ് റെസ്ക്യൂടെൻഡർ വാഹനം പുനലൂർ അഗ്നിശമന രക്ഷാനിലയത്തിന് അനുവദിച്ചു.
കിഴക്കൻ മലയോര മേഖല പൂർണ്ണമായും ഉൾപ്പെട്ട് വരുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന പുനലൂർ യൂണിറ്റിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വാഹനവും
അനുബന്ധ സൗകര്യങ്ങളും പുനലൂർ ഫയർഫോഴ്സിന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പി എസ് സുപാൽ എംഎൽഎ മുഖ്യമന്ത്രിക്കും ഫയർഫോഴ്സ് ഡിജിപിക്കും നിവേദനം സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വാഹനം ഇപ്പോൾ പുനലൂരിന് ലഭ്യമായിട്ടുള്ളത്.
ഫിനോമാറ്റിക് എയർ ബാഗ്, ഹൈഡ്രോളിക് ഉപകരണങ്ങൾ, കെമിക്കൽ സ്യൂട്ട്, ഗ്യാസ് ഡിറ്റക്ടർ, ഇൻഡക്ഷൻ ഡിറ്റക്റ്റർ, ജംബിംഗ് നെറ്റ്, വാക്കീ ടോക്കി, ബ്ലോവർ, ജനറേറ്റർ, ചെയിൻ സോ തുടങ്ങി ഉന്നതനിലവാരത്തിലുള്ള സുരക്ഷാ ഉപകരണങ്ങൾ വാഹനത്തിൽ ഉണ്ടായിരിക്കും. വരും ദിവസങ്ങളിൽ പുനലൂരിലെ ഫയർ ഫോഴ്സ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പിഎസ് സുപാൽ എംഎൽഎ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിക്കും.

Exit mobile version